വെളിവു നിറഞ്ഞൊരീശോ


സുറിയാനി ക്രിസ്ത്യാനികള്‍ വിശുദ്ധ കുര്‍ബാനയുടെ തുടക്കത്തില്‍ ആലപിക്കുന്ന ഒരു പ്രാര്‍ത്ഥനാഗാനമാണ് വെളിവു നിറഞ്ഞൊരീശോ എന്നു തുടങ്ങുന്ന ഗാനം. ആ ഗാനം ഞാനിവിടെ സമകാലിക മലയാളത്തിലേക്കു അര്ത്ഥം വ്യക്തമാകത്തക്കവിധം  മൊഴിമാറ്റം നടത്തിയിരിക്കുന്നു. ഇപ്പോള്‍ ഉപയോഗിക്കുന്ന ഗാനത്തിന്റെ  സ്ഥാനത്ത്  ഈ ഗാനം ഉപയോഗിക്കണം എന്നു ഉദ്ദേശിച്ചല്ല ഇത് ചെയ്യുന്നത്. ഇതുപോലെ നമ്മുടെ ഗാനങ്ങള്‍ ആധുനികവല്‍ക്കരിക്കാന്‍ സാധിയ്ക്കും എന്നു കാണിക്കുക മാത്രമാണു എന്റെ ഉദ്ദേശം. ഇതിനേക്കാള്‍ ലളിതസുന്ദരമായ മലയാളത്തില്‍ മൊഴിമാറ്റം നടത്താന്‍ കഴിവുള്ളവര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ഇത് ഒരു പ്രചോദനമാകണം എന്നു ആഗ്രഹിക്കുന്നു.


ജ്യോതിസ്സിന്നുറവീശോ നിന്‍ ജ്യോതിസ്സാലടിയാര്‍
കാണ്‍മൂ നേര്‍വഴി, അഖിലാധാരമതാം ജ്യോതിസ്സെ! 
അങ്ങേ ശോഭയെ ദര്‍ശിക്കും
ഞങ്ങളെയും ശോഭിപ്പിക്ക. 


ജ്യോതിസ്സില്‍ വാസം ചെയ്യും നാഥാ പരിശുദ്ധാ
വേണ്ടാക്കഷ്ടത വീണ്‍ചിന്ത ഇവയീന്നും കാക്ക.  
നിര്‍മലഹൃത്താല്‍ സദ്ക്രിയകള്‍
ചെയ്-വാന്‍ സംഗതിയാക്കേണം. 


ഹാബെല്‍, നോഹ, അബ്രഹാം എന്നീ പൂര്‍വികരാം
ഭക്തര്‍ സമര്‍പ്പിച്ച കാഴ്ചകളെ കൈക്കൊണ്ടതു പോലെ
അടിയാരര്‍പ്പിക്കും കാഴ്ച
അലിവോടു കൈക്കൊണ്ടിടേണം.   


പാപവിമോചനമര്‍ത്ഥിച്ചങ്ങേ സവിധേയണയും
പാപികളാമീ അടിയാരുടെ അര്‍ത്ഥന കേട്ടാലും. 
അര്‍ത്ഥിക്കുന്നോര്‍ പ്രാപിക്കും,
അന്വേഷിപ്പോര്‍ കണ്ടെത്തും. 


നാഥാ അങ്ങേ സമ്പൂര്‍ണമായി കൈക്കൊണ്ട്
അങ്ങയില്‍ വാസം ചെയ്തു മരിച്ചോരെ ഓര്‍ത്താലും.
രാജാവായ് വന്നീടും നാള്‍
വലഭാഗെ അവര്‍ കാണേണം!

Comments














I personally belive that this hymn is a classical one ,great poet Kottarathil Shankunny had helped in the translation.Is it not better that it is not tampered with?
John Kunnathu said…
Dear Thomas Chandy, I fully agree with you that this is a classical one, and it was translated by a great poet. If another great poet like Kottarathil Shankunni is willing to translate it for us in contemporary Malayalam, would you say "No!" When people like me "tamper with" this great hymn, a new kottarathil Sankunni may come up with a truly great translation.
V T John said…
By the Malayalam word Gyothise we are addressing our Lord for which "se" should be pronounced long. In the same way "me" in Daivame should be pronounced long as we are calling God. "re" Manyare should be long. Consider the prayer M'seehaaye rekshikkaname. If the "ye" in the first word is long it is our prayer. If the said "ye" is short, it is the request of Pilate's wife to Pilate to save Jesus, the prisoner before him. So every Malayalee should be careful in using cheriya pully and Kettupully appropriately.. vtjohn100@yahoo.co.in
V T John said…
In my younger days the Malayalam word for "to protect" Kaakka I mistook for crow. That partcular kaaka is no more in your emendation; but in another line kaaka takes re-birth. Can it be changed as Kaaththaalum or kaakkaname ('me'should be short).

vtjohn100@yahoo.co.in
Xyx said…
I have read this song is translated from Syriac by Ulloor S Parameswaryyar. He has written some lines in his Premasamgeethan about Christian concepts.
വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
Velivu niranjorresho chant is no different from these lines.

ഏകോദരസോദരർ നാമേവരു,മെല്ലാജ്ജീവികളും
ലോകപടത്തിൽത്തമ്മിലിണങ്ങിടുമോതപ്രോതങ്ങൾ
അടുത്തുനിൽപ്പോരനുജനെനോക്കാനക്ഷികളില്ലാത്തോO-
ർക്കരൂപനീശ്വരനദൃശ്യനായാലതിലെന്താശ്ചര്യം?
Gijo Parackal
John Kunnathu said…
Thank you very much, Gijo!

Popular posts from this blog

ഓണത്തെപ്പറ്റി എന്റെ സന്തോഷവും വിഷമവും

അറിവിന്റെ മഹാരഹസ്യങ്ങൾ

യേശു അറിയിച്ച നല്ല വാര്‍ത്ത -- അന്നും ഇന്നും