Saturday, September 30, 2017

സ്വര്‍ഗ്ഗരാജ്യം ഭൂമിയില്‍

സ്വര്‍ഗ്ഗരാജ്യംഭൂമിയില്‍
യേശു നട്ടുവളര്‍ത്തിയ നാഗരികത
ഗ്രന്ഥകര്‍ത്താവ് : ജോണ്‍ ഡി. കുന്നത്ത്
പ്രസിദ്ധീകരണം: മൌനം ബുക്സ് , കോട്ടയം

New book getting ready to be released. This is a book in Malayalam on the fundamentals of Christian life. Dr. D. Babu Paul I.A.S, the well-known scholar and writer, has graciously written a foreword to this book. Here is a quotation from his foreword:

ശ്രീയേശുവിന്‍റെ മൗലികാശയങ്ങള്‍ സ്ഥലകാലപരിമിതികളെ ഉല്ലംഘിയ്ക്കുന്നവയാണ്. കാലാതീതമാണ് അവിടുന്നു പറഞ്ഞ സത്യം. അതിനെ കാലാനുസൃതമായി പ്രകാശിപ്പിയ്ക്കുകയാണു സഭയുടെ ദൗത്യം. ഈ ചുമതല അംഗീകരിച്ചുകൊണ്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. നാഗരികതയെന്ന അടിസ്ഥാനാശയത്തിന്റെ അതിരുകള്‍ക്കുള്ളിലാണ് ഗ്രന്ഥകര്‍ത്താവ് ശ്രീയേശുവിന്‍റെ ദിവ്യബോധനത്തെ അടയാളപ്പെടുത്താന്‍ ശ്രമിയ്ക്കുന്നത്. കാലാതീതസത്യത്തിന്റെ കാലാനുസൃതപ്രസാരണത്തിന് അങ്ങനെയൊരു അടിത്തറ കൂടാതെ വയ്യല്ലോ. ഈ പശ്ചാത്തലത്തില്‍ സ്വര്‍ഗരാജ്യം എന്ന ആശയം പരിശോധിയ്ക്കുകയാണു ഗ്രന്ഥകാരന്‍. കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ എന്താണു സ്വര്‍ഗരാജ്യമെന്നു നിര്‍വചിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകുമ്പോഴാണു സ്വര്‍ഗരാജ്യം സംസൃഷ്ടമാകുന്നത്. സത്യത്തിന്റെ കുത്തക അവകാശപ്പെടാതെ സ്വര്‍ഗരാജ്യത്തിന്റെ സദ്ഗുണങ്ങള്‍ പ്രയോഗപഥത്തിലെത്തിയ്ക്കാന്‍ കഴിയുമ്പോഴാണ് ഒരു ക്രിസ്ത്യാനി യഥാര്‍ത്ഥക്രിസ്ത്വനുയായിയും ക്രിസ്തുവാഹകനായ ക്രിസ്റ്റഫറും ആകുന്നത് എന്നതാണ് ഈ കൃതിയുടെ സന്ദേശം. 

Preview from Dr. Baboi George, London:

I have had the opportunity to preview the book “Swargarajyam Bhoomiyil,” authored by John D. Kunnathu. As the subtitle says, it is about the new way of life inaugurated by Jesus Christ.

Every Christian is an Apostle, sent to spread the gospel around the world as St Thomas was sent in 52 AD. The mission given to each one of us is to bring peace on earth while we are still living on earth, as if we are in heaven ! 

The Lord’s Prayer, ‘Thy Kingdom come, thy will be done on earth as it is in heaven’ is the theme of this book, and to participate in this Kingdom, the author has successfully highlighted the practical ways to apply the lifestyle principles in our life.  

The tenets of Orthodox Christianity included in this book from the transcendent God to the eternal life, as our Saviour Jesus Christ taught through parables will help the reader to evaluate our present way of life.

I earnestly wish and pray that this book will be widely read, so that people can bring heaven in their lives.
Baboi George
London, United Kingdom                                   

Monday, July 10, 2017

മലയില്‍ വീടും അക്കരെവീടും

പണ്ടൊരിക്കല്‍ ഒരു മലമുകളില്‍ ഒരു വീടുണ്ടായിരുന്നു. മലയില്‍വീട് എന്നാണ് അതറിയപ്പെട്ടിരുന്നത്. മാതാപിതാക്കളും കുട്ടികളും അടങ്ങുന്ന ഒരു ചെറുകുടുംബം അവിടെ പാര്‍ത്തിരുന്നു. ഒരിക്കല്‍ ഏതോ അപകടത്തില്‍പ്പെട്ട് മാതാപിതാക്കള്‍ രണ്ടുപേരും മരിച്ചുപോയി. അനാഥരായിത്തീര്‍ന്ന കുട്ടികള്‍ എന്ത് ചെയ്യണമെന്നറിയാതെ അന്ധാളിച്ചു. നദിക്കക്കരെയായി ഒരു വീട് അവരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെ അക്കരവീട് എന്ന് വിളിച്ചു. കുട്ടികള്‍ നദി കടന്ന് അക്കരവീട്ടിലെത്തി സഹായം അഭ്യര്‍ഥിച്ചു.  സഹായിക്കാമെന്ന് അവര്‍ സമ്മതിച്ചു.
 
ഇടയ്ക്കിടെ അക്കരവീട്ടിലുള്ളവര്‍ മലയില്‍വീട്ടില്‍ വരാന്‍ തുടങ്ങി. കൃഷി ചെയ്യാനും ആഹാരം പാകം ചെയ്യാനും മറ്റും അവര്‍ കുട്ടികളെ പഠിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായി. അക്കരവീട്ടുകാരുടെ സഹായം കൂടാതെ ജീവിക്കാം എന്ന നിലയിലായി.
 
എങ്കിലും അക്കരവീട്ടുകാര്‍ക്ക് അവരുടെ വരവ് നിര്‍ത്താന്‍ മനസ്സായില്ല. കുട്ടികള്‍ വളര്‍ന്നു എന്ന കാര്യം അങ്ങനെ അങ്ങ് അംഗീകരിച്ചു കൊടുക്കാന്‍ അവര്‍ക്ക് മനസ്സായില്ല. അവര്‍ തുടര്‍ന്നും മലയില്‍വീട്ടില്‍ വരികയും അവിടെയുള്ളവരെ അവരുടെ ചൊല്‍പ്പടിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു.
 
ഒരിക്കല്‍ മലയില്‍വീട്ടില്‍ ഉള്ള ഒരാള്‍ അക്കരവീട്ടുകാരോട് തുറന്നു പറഞ്ഞു: ഇത്രയും കാലം ഞങ്ങളെ സഹായിച്ചതിന് ഹൃദയംഗമമായ നന്ദി. നിങ്ങളുടെ സഹായം ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല. ഇവിടെ എന്ത് വിശേഷമുണ്ടായാലും നിങ്ങളായിരിക്കും മുഖ്യാതിഥികള്‍. നിങ്ങളുടെ വീട്ടില്‍  എന്തെങ്കിലും വിശേഷമുണ്ടെങ്കില്‍ അറിയിച്ചാല്‍ വരുന്നതിന് ഞങ്ങള്‍ക്കു എപ്പോഴും സന്തോഷമായിരിക്കും.
 
 ഇത്രയും കാലം മലയില്‍വീട്ടിലെ അധികാരികളായി വിലസിയിരുന്ന അക്കരെവീട്ടുകാര്‍ക്ക് പെട്ടന്ന് അവിടുത്തെ അതിഥികളായി മാറുന്നത്     സങ്കല്‍പ്പിക്കാന്‍ കൂടി കഴിഞ്ഞില്ല. തങ്ങളുടെ കൈപ്പിടിയില്‍ നിന്ന് മലയില്‍വീട് വഴുതി പോകുന്നു എന്ന് ഭയന്ന് അക്കരവീട്ടുകാര്‍ മലയില്‍ വീട്ടിലെ ചിലരെ സ്വാധീനിച്ചു. അവര്‍ പറഞ്ഞു:  നിങ്ങള്‍ ആരുമല്ലാതിരുന്നപ്പോള്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളെ നിലനിര്‍ത്തുകയും ചെയ്തത് ഞങ്ങളാണ്. ഞങ്ങളില്ലെങ്കില്‍ നിങ്ങള്‍ ആരുമല്ല. ഞങ്ങളെക്കൂടാതെ ജീവിക്കാം എന്ന് നിങ്ങളില്‍ ചിലര്‍ കരുതുന്നത് ബുധിശൂന്യതയാണ്, അധാര്‍മ്മികമാണ്, നന്ദിയില്ലായ്മയാണ്.
 
 ഇത് കേട്ടവര്‍ക്ക് ഇത് ശരിയാണെന്ന് തോന്നി. അവര്‍ തങ്ങളുടെ സഹോദരരോട് തങ്ങളുടെ ഈ ധാരണകള്‍ പങ്കു വച്ചു. ഇത്ര പെട്ടന്ന് മലയില്‍വീട്ടുകാരുടെ ബുദ്ധിശൂന്യമായ വാദഗതികള്‍ അപ്പാടെ വിഴുങ്ങത്തക്കവണ്ണം തങ്ങളുടെ സഹോദരര്‍ അധപതിച്ചു പോയല്ലോ എന്നോര്‍ത്ത് മറ്റുള്ളവര്‍ ദുഖിച്ചു.
 
 ഇതോടെ മലയില്‍വീട്ടുകാര്‍ രണ്ട് കക്ഷികളായി പിരിഞ്ഞു: അക്കരെവീട്ടുകാരുടെ വാദഗതികളെ അംഗീകരിച്ചവര്‍ അക്കരെകക്ഷിക്കാര്‍  എന്നും അംഗീകരിക്കാത്തവര്‍ മലയില്‍കക്ഷിക്കാര്‍ എന്നും അറിയപ്പെട്ടു. പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സാധിക്കാത്ത രണ്ട് കൂട്ടര്‍ എങ്ങനെ ഒരു കൂരയ്ക്ക് കീഴെ ഒന്നിച്ചു ജീവിക്കും? ജീവിതം അവര്‍ക്ക് വളരെ ദുഷ്ക്കരമായി.
 
 ഒടുവില്‍ ഒരു മേശക്ക് അപ്പുറവും ഇപ്പുറവുമായി അവര്‍ ഒന്നിച്ചു കൂടി. രണ്ടുകൂട്ടരും അവരുടെ വാദഗതികള്‍ അവതരിപ്പിച്ചു. മലയില്‍കക്ഷിക്കാര്‍ പറഞ്ഞു: നമുക്ക് അക്കരെവീട്ടുകാരോട് നന്ദിയും ബഹുമാനവും സ്നേഹവും ആണ് ഉള്ളത്. ഇവിടെ എന്ത് വിശേഷമുണ്ടെങ്കിലും നാം അവരെ ക്ഷണിക്കും. അവര്‍ എന്നെന്നും നമ്മുടെ  ഉറ്റ സുഹൃത്തുക്കളായിരിക്കും. പക്ഷെ നാം ഇപ്പോള്‍ കുട്ടികളല്ല. നമ്മുടെ വീട്ടുകാര്യം നോക്കാന്‍ നമുക്കറിയാം. അവര്‍ ഇനി ഇവിടെ വന്നു നമ്മുടെ വീട്ടുകാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം മലയില്‍കക്ഷിക്കാര്‍ പറയുന്നതില്‍ കാര്യമുണ്ടെന്ന് അക്കരെകക്ഷിക്കാര്‍ക്ക് തോന്നി. അത് അവര്‍ അംഗീകരിക്കുകയും കുറെ നാള്‍ മലയില്‍വീട് സമാധാനമായി പോകുകയും ചെയ്തു. എങ്കിലും താമസിയാതെ അക്കരെവീട്ടുകാരുടെ സ്വാധീനഫലമായി  അക്കരെകക്ഷിക്കാര്‍ അവരുടെ പഴയ വാദങ്ങളിലേക്ക് തിരികെപ്പോകുകയും അവിടുത്തെ സമാധാനം നഷ്ടപ്പെടുകയും ചെയ്തു.
 
 അക്കര കക്ഷിക്കാര്‍ തങ്ങളുടെ നിലപാട് അംഗീകരിച്ചു തങ്ങളോടൊപ്പം ചേരണം എന്നതായിരുന്നു മലയില്‍ കക്ഷിക്കാരുടെ നിലപാട്. അതിന് സമ്മതമല്ലെങ്കില്‍ അവര്‍ക്ക് ഈ വീട് വിട്ട് മറ്റൊരു വീട്ടിലേക്ക് മാറാം.
 അക്കരെവീട്ടുകാരുടെ ഭരണം നിഷേധിക്കുന്നതുകൊണ്ട് മലയില്‍കക്ഷിക്കാര്‍ നന്ദികെട്ടവരാണെന്നും അവരുമായി ഒത്തു ചേര്‍ന്ന് പോകാന്‍ ആവില്ല എന്നുമായിരുന്നു അക്കരെകക്ഷിക്കാരുടെ നിലപാട്.  മലയില്‍വീട് അവര്‍ക്കും അവകാശപ്പെട്ടതാണ് അതുകൊണ്ട് അക്കരെവീട്ടുകാരുടെ ഭരണം അംഗീകരിച്ചുകൊണ്ട് തന്നെ ഈ വീട്ടില്‍ തുടര്‍ന്നും താമസിക്കുവാന്‍ അവര്‍ക്കും അവകാശമുണ്ട്‌.
 
 അക്കരെവീട്ടുകാര്‍ക്ക് മലയില്‍വീട്ടിലുള്ള സ്ഥാനത്തെ ചൊല്ലി ആരംഭിച്ച തര്‍ക്കം അങ്ങനെ അവരുടെ സ്വന്തം വീടിന്‍റെ ഉടമസ്ഥതയെ  ചൊല്ലിയായി മാറി. അങ്ങനെ രണ്ട് കൂട്ടരും വീട് തങ്ങളുടെതാണെന്നും മറ്റവര്‍ പുറത്തു പോകണമെന്നും വാദിച്ചു.   കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങും എന്നായപ്പോള്‍ അവര്‍  കോടതിയിലെത്തി. രണ്ട് കൂട്ടരുടെയും വക്കീലന്മാര്‍ വര്‍ഷങ്ങളോളം കേസ് വാദിച്ചു. ഒടുവില്‍ കേസ് നന്നായി പഠിച്ചു കോടതി വിധി പ്രസ്താവിച്ചു: ഒരു വീട്ടില്‍ ഒരു ഭരണം മതി; രണ്ട് ഭരണം വേണ്ട. അക്കരെവീട്ടുകാര്‍ മലയില്‍വീട് ഭരിക്കാന്‍ വരേണ്ട യാതൊരു ആവശ്യവുമില്ല. അക്കരെവീട്ടുകാര്‍ക്ക് അതിഥികളുടെ സ്ഥാനമല്ലാതെ അധികാരികളുടെ സ്ഥാനം മലയില്‍വീട്ടില്‍ പാടില്ല.
 
 ഇത് വളരെ ലളിതമായ ഒരു നിയമപ്രശ്നമാണെന്ന് കോടതി തിരിച്ചറിഞ്ഞു.   മലയില്‍കക്ഷിക്കാരുടെ നിലപാട് വെറും സാമാന്യബുദ്ധിയുടെ നിലപാടാണ്.   അത് കോടതി ശരി വയ്ക്കുകയായിരുന്നു.
 
 ഇനി എന്താവും അവരുടെ ഭാവി എന്ന് വായനക്കാര്‍ ഊഹിക്കുക.